Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Fast

ഐ​​​​​​​ക്യ സൂ​​​​​​​പ്പ​​​​​​​ർ ഫാ​​​​​​​സ്റ്റ് ഉ​​​​​​​ട​​​​​​​ൻ പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു!

യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ശ്ര​​​​​​​ദ്ധ​​​​​​​യ്ക്ക്... പെ​​​​​​​രു​​​​​​​ന്ന​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ക​​​​​​​ണി​​​​​​​ച്ചു​​​​​​​കുള​​​​​​​ങ്ങ​​​​​​​ര വ​​​​​​​ഴി എ​​​​​​​കെ​​​​​​​ജി സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​കു​​​​​​​ന്ന ഐ​​​​​​​ക്യ പ്രീ​​​​​​​മി​​​​​​​യം സൂ​​​​​​​പ്പ​​​​​​​ർ ഫാ​​​​​​​സ്റ്റ് പെ​​​​​​​രു​​​​​​​ന്ന സ്റ്റാ​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ വ​​​​​​​ട​​​​​​​ക്കു​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തു പാ​​​​​​​ർ​​​​​​​ക്ക് ചെ​​​​​​​യ്യു​​​​​​​ന്നു. ഉ​​​​​​​ട​​​​​​​ൻ പു​​​​​​​റ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഈ ​​​​​​​വ​​​​​​​ണ്ടി​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​ള്ള റി​​​​​​​സ​​​​​​​ർ​​​​​​​വേ​​​​​​​ഷ​​​​​​​ൻ ടി​​​​​​​ക്ക​​​​​​​റ്റു​​​​​​​ക​​​​​​​ൾ ഇ​​​​​​​പ്പോ​​​​​​​ൾ കൗ​​​​​​​ണ്ട​​​​​​​റി​​​​​​​ൽ ല​​​​​​​ഭ്യ​​​​​​​മാ​​​​​​​ണ്... അ​​​​​​​നൗ​​​​​​​ൺ​​​​​​​സ്മെ​​​​​​​ന്‍റ് കേ​​​​​​​ട്ടു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് ഒ​​​​​​​രു യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​ര​​​​​​​ൻ ഒാ​​​​​​​ടി​​​​​​​ക്കി​​​​​​​ത​​​​​​​ച്ച് ബസിനടുത്ത് എ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ബ​​​​​​​സി​​​​​​​ന്‍റെ സൈ​​​​​​​ഡ് സീ​​​​​​​റ്റി​​​​​​​ൽ ഇ​​​​​​തി​​​​​​ന​​​​​​കം ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഒ​​​​​​രാ​​​​​​ളോ​​​​​​ടാ​​​​​​യി ചോ​​​​​​ദ്യം: ചേ​​​​​​ട്ടാ ഈ ​​​​​​വ​​​​​​ണ്ടി​​​​​​യി​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വേ​​​​​​ഷ​​​​​​ൻ ഇ​​​​​​ല്ലാ​​​​​​തെ ക​​​​​​യ​​​​​​റി​​​​​​യാ​​​​​​ൽ സീ​​​​​​റ്റു കി​​​​​​ട്ടു​​​​​​മോ?

സീ​​​​​​റ്റി​​​​​​ലി​​​​​​രു​​​​​​ന്ന​​​​​​യാ​​​​​​ൾ പു​​​​​​റ​​​​​​ത്തേ​​​​​​ക്കു ത​​​​​​ല നീ​​​​​​ട്ടി യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​നെ അ​​​​​​ടി​​​​​​മു​​​​​​ടി​​​​​​യൊ​​​​​​ന്നു നോ​​​​​​ക്കി, എ​​​​​​ന്നി​​​​​​ട്ടു പ​​​​​​റ​​​​​​ഞ്ഞു: “റി​​​​​​സ​​​​​​ർ​​​​​​വേ​​​​​​ഷ​​​​​​ൻ ഉ​​​​​​ള്ള​​​​​​താ ന​​​​​​ല്ല​​​​​​ത്. പ​​​​​​ണ്ട് ഈ ​​​​​​ബ​​​​​​സി​​​​​​ലെ ഡ്രൈ​​​​​​വ​​​​​​റും ക​​​​​​ണ്ട​​​​​​ക്ട​​​​​​റും ത​​​​​​മ്മി​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വേ​​​​​​ഷ​​​​​​നെ​​​​​​ച്ചൊ​​​​​​ല്ലി ന​​​​​​ട​​​​​​ത്തി​​​​​​യ അ​​​​​​ടി മൂ​​​​​​ല​​​​​​മാ ഈ ​​​​​​വ​​​​​​ണ്ടി​​​​​​യു​​​​​​ടെ സ​​​​​​ർ​​​​​​വീ​​​​​​സ് ത​​​​​​ന്നെ മു​​​​​​ട​​​​​​ങ്ങി​​​​​​പ്പോ​​​​​​യ​​​​​​ത്.

എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും റി​​​​​​സ​​​​​​ർ​​​​​​വേ​​​​​​ഷ​​​​​​ൻ വേ​​​​​​ണ​​​​​​മെ​​​​​​ന്നു ഡ്രൈ​​​​​​വ​​​​​​ർ. എ​​​​​​ല്ലാ​​​​​​വ​​​​​​രും അ​​​​​​ങ്ങ​​​​​​നെ സീ​​​​​​റ്റി​​​​​​ൽ ഇ​​​​​​രു​​​​​​ന്നു സു​​​​​​ഖി​​​​​​ക്കേ​​​​​​ണ്ടെ​​​​​​ന്നു ക​​​​​​ണ്ട​​​​​​ക്ട​​​​​​ർ... ഒ​​​​​​ടു​​​​​​വി​​​​​​ൽ ത​​​​​​ർ​​​​​​ക്ക​​​​​​വും ബ​​​​​​ഹ​​​​​​ള​​​​​​വും ക​​​​​​ട്ട​​​​​​പ്പ​​​​​​വി​​​​​​ളി​​​​​​യും മൂ​​​​​​ത്ത​​​​​​തോ​​​​​​ടെ ഐ​​​​​​ക്യ സൂ​​​​​​പ്പ​​​​​​ർ ഫാ​​​​​​സ്റ്റ് അ​​​​​​ന്നു ക​​​​​​ട്ട​​​​​​പ്പു​​​​​​റ​​​​​​ത്തു ക​​​​​​യ​​​​​​റി. ക​​​​​​ട്ട​​​​​​പ്പു​​​​​​റ​​​​​​ത്തി​​​​​​രു​​​​​​ന്നു ബ​​​​​​സി​​​​​​നു ബോ​​​​​​റ​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​ണോ ഡ്രൈ​​​​​​വ​​​​​​ർ​​​​​​ക്കും ക​​​​​​ണ്ട​​​​​​ക്ട​​​​​​ർ​​​​​​ക്കും എ​​​​​​ന്തെ​​​​​​ങ്കി​​​​​​ലും കോ​​​​​​ള​​​​​​ടി​​​​​​ച്ച​​​​​​താ​​​​​​ണോ​​​​​​യെ​​​​​​ന്ന​​​​​​റി​​​​​​യി​​​​​​ല്ല, ഇ​​​​​​പ്പോ​​​​​​ൾ റൂ​​​​​​ട്ട് തെ​​​​​​ളി​​​​​​ഞ്ഞ മ​​​​​​ട്ടാ​​​​​​ണ്. ഡ്രൈ​​​​​​വ​​​​​​റും ക​​​​​​ണ്ട​​​​​​ക്ട​​​​​​റും വീ​​​​​​ണ്ടും ഒ​​​​​​ത്ത​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഐ​​​​​​ക്യ ബ​​​​​​സ് നി​​​​​​ര​​​​​​ത്തി​​​​​​ലി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്.”

ഇ​​​​​​തു കേ​​​​​​ട്ട യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​ൻ റി​​​​​​സ​​​​​​ർ​​​​​​വേ​​​​​​ഷ​​​​​​ൻ കൂ​​​​​​പ്പ​​​​​​ൺ മേ​​​​​​ടി​​​​​​ച്ചു തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​മ്പോ​​​​​​ൾ കു​​​​​​റെ സീ​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ ആ​​​​​​ളു​​​​​​ണ്ട്. ബ​​​​​​സി​​​​​​ൽ ക​​​​​​യ​​​​​​റി ചു​​​​​​റ്റു​​​​​​മൊ​​​​​​ന്നു നോ​​​​​​ക്കി. പ​​​​​​ല സീ​​​​​​റ്റു​​​​​​കൾക്കും മു​​​​​​ക​​​​​​ളി​​​​​​ൽ നാ​​​​​​യാ​​​​​​ടി​​​​ക​​ൾ മാ​​​​ത്രം, ന​​​​​​ന്പൂ​​​​​​രി​​​​ക​​ൾ മാ​​​​ത്രം, ന​​​​​​സ്രാ​​​​​​ണി​​​​ക​​​​ൾ മാ​​​​ത്രം എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ എ​​​​​​ഴു​​​​​​തി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. സം​​വ​​ര​​ണം ചെ​​യ്യാ​​ത്ത ഒ​​​​​​രു സീ​​​​​​റ്റി​​​​​​ൽ പു​​​​​​ള്ളി​​​​​​ക്കാ​​​​​​ര​​​​​​ൻ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ച്ചു. ബ​​​​​​സ് പു​​​​​​റ​​​​​​പ്പെ​​​​​​ടാ​​​​​​ൻ ഇ​​​​​​നി​​​​​​യും സ​​​​​​മ​​​​​​യ​​​​​​മു​​​​​​ണ്ടെ​​​​​​ന്നു തോ​​​​​​ന്നു​​​​​​ന്നു.

പെ​​​​​​ട്ടെ​​​​​​ന്ന് ഒ​​​​​​രു സ്ത്രീ ​​​​​​കൈ​​​​​​യി​​​​​​ൽ ഏ​​​​​​താ​​​​​​നും കാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി അ​​​​​​ക​​​​​​ത്തേ​​​​​​ക്കു ക​​​​​​യ​​​​​​റി വ​​​​​​ന്നു. എ​​​​​​ല്ലാ സീ​​​​​​റ്റി​​​​​​ലും ഒാ​​​​​​രോ കാ​​​​​​ർ​​​​​​ഡ് വ​​​​​​ച്ചു. എ​​​​​​ന്നി​​​​​​ട്ട് പ​​​​​​റ​​​​​​യാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി: “പ്രി​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രെ എ​​​​​​ന്‍റെ ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​​​​നു ബോ​​​​​​ർ​​​​​​ഡി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ജോ​​​​​​ലി. സ്വ​​​​​​ർ​​​​​​ണ​​​​​​പ്പാ​​​​​​ളി മ​​​​​​റി​​​​​​ഞ്ഞു ദേ​​​​​​ഹ​​​​​​ത്തു വീ​​​​​​ണ​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ഇ​​​​​​പ്പോ​​​​​​ൾ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ കോ​​​​​​മ​​​​​​യി​​​​​​ലാ​​​​​​ണ്.

നി​​​​​​ങ്ങ​​​​​​ളെ​​​​​​ക്കൊ​​​​​​ണ്ട് പ​​​​​​റ്റാ​​​​​​വു​​​​​​ന്ന തു​​​​​​ക മു​​​​​​ഖ്യ​​​​​​പ്ര​​​​​​തി​​​​​​യു​​​​​​ടെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ​​​​​​നി​​​​​​ധി​​​​​​യി​​​​​​ലേ​​​​​​ക്കു സം​​​​​​ഭാ​​​​​​വ​​​​​​ന ചെ​​​​​​യ്തു സ​​​​​​ഹാ​​​​​​യി​​​​​​ക്കു​​​​​​ക...” കി​​​​​​ട്ടി​​​​​​യ​​​​​​തും വാ​​​​​​ങ്ങി​​​​​​ക്കൊ​​​​​​ണ്ട് അ​​​​​​വ​​​​​​ർ ഇ​​​​​​റ​​​​​​ങ്ങി.

അ​​​​​​ല്പം ക​​​​​​ഴി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ഡ്രൈ​​​​​​വ​​​​​​ർ ഒ​​​​​​രു​​​​​​വി​​​​​​ധം വ​​​​​​ണ്ടി​​​​​​യി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ഞ്ഞു​​​​​​ക​​​​​​യ​​​​​​റി. ആ​​​​​​രോ ഉ​​​​​​ന്തി​​​​​​ത്ത​​​​​​ള്ളി ക​​​​​​യ​​​​​​റ്റി​​​​​​യ മു​​​​​​ഖ​​​​​​ഭാ​​​​​​വം. പി​​​​​​റ​​​​​​കോ​​​​​​ട്ട് തി​​​​​​രി​​​​​​ഞ്ഞ് പു​​​​​​ള്ളി​​​​​​യു​​​​​​ടെ അ​​​​​​നൗ​​​​​​ൺ​​​​​​സ്മെ​​​​​​ന്‍റ്: “വ​​​​​​ണ്ടി ഉ​​​​​​ട​​​​​​നെ പു​​​​​​റ​​​​​​പ്പെ​​​​​​ടും. പു​​​​​​റ​​​​​​ത്തേ​​​​​​ക്ക് ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രെ​​​​​​ല്ലാം തി​​​​​​രി​​​​​​കെ​​​​​​യെ​​​​​​ത്തി​​​​​​യോ?”
“ഡ്രൈ​​​​​​വ​​​​​​ർ സാ​​​​​​റേ ക​​​​​​ണ്ട​​​​​​ക്ട​​​​​​ർ ക​​​​​​യ​​​​​​റി​​​​​​യി​​​​​​ട്ടി​​​​​​ല്ല.”- ഒ​​​​​​രു യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​ൻ വി​​​​​​ളി​​​​​​ച്ചു പ​​​​​​റ​​​​​​ഞ്ഞു.

“അ​​​​തു കു​​​​ഴ​​​​പ്പ​​​​മി​​​​ല്ല. ക​​​​​​ണ്ട​​​​​​ക്ട​​​​​​ർ ക​​​​​​ണി​​​​​​ച്ചു​​​​​​കു​​​​​​ള​​​​​​ങ്ങ​​​​​​ര​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ക​​​​​​യ​​​​​​റി​​​​​​ക്കോ​​​​​​ളും. അ​​​​​​ടു​​​​​​ത്ത സ്റ്റോ​​​​​​പ്പ് ക​​​​​​ണി​​​​​​ച്ചു​​​​​​കു​​​​​​ള​​​​​​ങ്ങ​​​​​​ര​​​​​​യാ”- ഡ്രൈ​​​​​​വ​​​​​​റു​​​​​​ടെ മ​​​​​​റു​​​​​​പ​​​​​​ടി.
“ഡ്രൈ​​​​​​വ​​​​​​ർ സാ​​​​​​റേ ഇ​​​​​​ട​​​​​​യ്ക്ക് ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കാ​​​​​​ൻ വ​​​​​​ണ്ടി ഹോ​​​​​​ട്ട​​​​​​ലി​​​​​​ൽ എ​​​​​​വി​​​​​​ടെ​​​​​​യെ​​​​​​ങ്കി​​​​​​ലും നി​​​​​​ർ​​​​​​ത്തു​​​​​​മോ?”

“നി​​​​​​ർ​​​​​​ത്തും പ​​​​​​ക്ഷേ, സാ​​​​​​ദാ ഹോ​​​​​​ട്ട​​​​​​ലി​​​​​​നു മു​​​​​​ന്നി​​​​​​ൽ നി​​​​​​ർ​​​​​​ത്തി​​​​​​ല്ല. ഈ ​​​​​​വ​​​​​​ണ്ടി ബാ​​​​​​ർ ഹോ​​​​​​ട്ട​​​​​​ലി​​​​​​നു മു​​​​​​ന്നി​​​​​​ൽ മാ​​​​​​ത്ര​​​​​​മേ നി​​​​​​ർ​​​​​​ത്തൂ, അ​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ്ട​​​ക്ട​​​ർ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കും!”
“സാ​​​​​​ര​​​​​​മി​​​​​​ല്ല, ക​​​​​ഴി​​​​​ക്കാ​​​​​ൻ എ​​​​​ന്തെ​​​​​ങ്കി​​​​​ലും കി​​​​​​ട്ടു​​​​​​മ​​​​​​ല്ലോ. അ​​​​​​തു​​​​​​മ​​​​​​തി.”- യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​ൻ സ​​​​​​മാ​​​​​​ധാ​​​​​​നി​​​​​​ച്ചു.

“പെ​​​​​രു​​​​​ന്ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു പോ​​​​​കു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ക​​​​​ണ്ണൂ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ക​​​​​റ​​​​​ങ്ങി​​​​​യാ​​​​​ണ് ന​​​​​മ്മ​​​​​ൾ എ​​​​​കെ​​​​​ജി സെ​​​​​ന്‍റ​​​​​റി​​​​​ൽ എ​​​​​ത്തു​​​​​ന്ന​​​​​ത്. പ്ര​​​​​ത്യേ​​​​​കം ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക, മ​​​​​ല​​​​​പ്പു​​​​​റം സ്റ്റാ​​​​​ൻ​​​​​ഡി​​​​​ൽ വ​​​​​ണ്ടി ക​​​​​യ​​​​​റി​​​​​ല്ല. വ​​​​​ഴി​​​​​യി​​​​​ലേ നി​​​​​ർ​​​​​ത്തൂ. ഡോ​​​​​ർ അ​​​​​ട​​​​​ച്ചേ​​​​​ക്കൂ, വ​​​​​ണ്ടി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്”- ഡ്രൈ​​​​​വ​​​​​റു​​​​​ടെ അ​​​​​റി​​​​​യി​​​​​പ്പ്.

പെ​​​​​ട്ടെ​​​​​ന്ന് ഡോ​​​​​റി​​​​​നു സ​​​​​മീ​​​​​പ​​​​​മി​​​​​രു​​​​​ന്ന​​​​​യാ​​​​​ൾ വി​​​​​ളി​​​​​ച്ചു പ​​​​​റ​​​​​ഞ്ഞു: “വ​​​​​ണ്ടി വി​​​​​ട​​​​​രു​​​​​ത്. ദേ ​​​​​ഇ​​​​​വി​​​​​ടെ മൂ​​​​​ന്നാ​​​​​ലു പേ​​​​​ർ ക​​​​​യ​​​​​റാ​​​​​ൻ നി​​​​​ൽ​​​​​ക്കു​​​​​ന്നു. മാ​​​​​രാ​​​​​ർ​​​​​ജി ഭ​​​​​വ​​​​​ൻ വ​​​​​ഴി പോ​​​​​കു​​​​​മോ​​​​​യെ​​​​​ന്നാ ചോ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.”

“ഈ ​​​​​വ​​​​​ണ്ടി​​​​​ക്ക് അ​​​​​വി​​​​​ടെ സ്റ്റോ​​​​​പ്പി​​​​​ല്ല. ഇ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഒ​​​​​രു ഒാ​​​​​ർ​​​​​ഡി​​​​​ന​​​​​റി​​​​​യു​​​​​ണ്ട്. ത​​​​​ത്കാ​​​​​ലം അ​​​​​തി​​​​​ൽ ക​​​​​യ​​​​​റി​​​​​ക്കോ​​​​​ളാ​​​​​ൻ പ​​​​​റ.”
“ടി​​​​ക്ക​​​​റ്റ് കാ​​​​ശ് എ​​​​ത്ര വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും മു​​​​ട​​​​ക്കാം. അ​​​​വ​​​​രെ​​​​ക്കൂ​​​​ടി ക​​​​യ​​​​റ്റ​​​​ണ​​​​മെ​​​​ന്ന്. വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ നി​​​​ന്നു പൊ​​​​യ്ക്കോ​​​​ളാ​​​​മെ​​​​ന്ന്...”

“വെ​​​​റു​​​​തെ നി​​​​ന്നു സ​​​​മ​​​​യം ക​​​​ള​​​​യേ​​​​ണ്ടെ​​​​ന്നു പ​​​​റ. മാ​​​​രാ​​​​ർ​​​​ജി ഭ​​​​വ​​​​നി​​​​ൽ ആ​​​​ളും സ്റ്റോ​​​​പ്പും ഉ​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ല​​​​ത്തു ക​​​​യ​​​​റ്റാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞേ​​​​ക്ക്. ഇ​​​​പ്പോ ചെ​​​​ന്നാ​​​​ൽ ഒാ​​​​ർ​​​​ഡി​​ന​​റി കി​​​​ട്ടും. വൈ​​​​കി​​​​യാ​​​​ൽ അ​​​​തും പോ​​​​കും, പ​​​​റ​​​​ഞ്ഞി​​​​ല്ലെ​​​​ന്നു വേ​​​​ണ്ട...”

വ​​​​ണ്ടി സ്റ്റാ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​തും പു​​​​റ​​​​ത്തു​​​​നി​​​​ന്ന ഒ​​​​രാ​​​​ളു​​​​ടെ ക​​​​മ​​​​ന്‍റ്. “ഡ്രൈ​​​​വ​​​​ർ സാ​​​​റേ, ഇ​​​​തി​​​​ന്‍റെ ട​​​​യ​​​​റെ​​​​ല്ലാം മൊ​​​​ട്ട​​​​യാ​​​​ണ​​​​ല്ലോ. ദേ ​​​​പൂ​​ണൂ​​ൽ തെ​​​​ളി​​​​ഞ്ഞുനി​​​​ൽ​​​​ക്കു​​​​ന്നു. അ​​​​ങ്ങു​​​​വ​​​​രെ ഒാ​​​​ടു​​​​മോ?”

“പ​​​ഞ്ച​​​ർ ഒ​​​ട്ടി​​​ച്ചി​​​ട്ടാ​​​ണെ​​​ങ്കി​​​ലും ഒാ​​​ടി​​​ച്ചേ പ​​​റ്റൂ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യും വ​​​രെ​​​യാ​​​ണ് വ​​​ണ്ടി​​​ക്കു പെ​​​ർ​​​മി​​​റ്റു​​​ള്ള​​​ത്. അ​​​തു​​​വ​​​രെ എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും ഉ​​​രു​​​ട്ടും. ഡ​​​ബി​​​ൾ ബെ​​​ൽ കൊ​​​ട്. ഇ​​പ്പോ​​ത്ത​​ന്നെ വൈ​​കി. റോ​​​ഡി​​​ന്‍റെ ഇ​​​ട​​​തു​​​വ​​​ശം ചേ​​​ർ​​​ന്ന​​​ങ്ങ് പോ​​കാം!”

മി​​സ്ഡ് കോ​​ൾ
ഇ​​​ത്ത​​​വ​​​ണ​​​യും ത​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ
വ​​​ള​​​ച്ചൊ​​​ടി​​​ച്ച​​​തെ​​​ന്ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ.
- വാ​​ർ​​ത്ത.
ഒ​​​ടി​​​യ​​​ൻ!

Latest News

Up